പന്തീരാങ്കാവ്: കൊടൽനടക്കാവ് യുവജന വായനശാല ആൻഡ് ആർട്സ് ക്ളബ് പ്രതിഭാസംഗമം അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.ടി. ശിവരാജൻ, കൗൺസിൽ ഒളവണ്ണ മേഖല സെക്രട്ടറി വി.എം.ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ളസ് ടു , സ്വാതന്ത്ര്യദിന ക്വിസ്, ഗാന്ധി ജയന്തി ക്വിസ്, വായനാ മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
വായനശാല സെക്രട്ടറി ഇ.രാഘവൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |