തൃശൂർ: ബഡ്ജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള ജില്ലാ കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. വിവിധ സർക്കാരുകൾ ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് ഭാരവാഹികൾ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് എ.സി. ഡേവിഡ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട് മുഖ്യപ്രഭാഷണം നടത്തി. പി.വി. വിനോദ് കുമാർ, ഫെനിൽ എൻ. പോൾ, ഒ.ടി. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.