തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇളവുചെയ്ത മാനദണ്ഡപ്രകാരം പുതുതായി യോഗ്യത നേടിയവരെ ഉൾപ്പെടുത്തി എം.ഡി.എസ് പ്രവേശനത്തിന് തയ്യാറാക്കിയ സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്വാശ്രയ കോളേജുകളിലെ ഒഴിവുകളിലേക്കാണ് ഈ ലിസ്റ്റിൽ നിന്ന് പ്രവേശനം. അഖിലേന്ത്യാ കൗൺസലിംഗിലൂടെ ആൾ ഇന്ത്യാ ക്വോട്ടാ സീറ്റുകളിൽ പ്രവേശനം നേടിയവരെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെ മുൻ അലോട്ട്‌മെന്റുകളിലൂടെ പ്രവേശനം നേടിയവരെയും മോപ്അപ് കൗൺസലിംഗിലൂടെ പ്രവേശനം നേടിയവരെയും ഒഴിവാക്കിയാണ് സപ്ലിമെന്ററി ലിസ്റ്റുണ്ടാക്കിയത്. സ്വാശ്രയ കോളേജുകളിലെ ഒഴിവുകൾ അടക്കമുള്ള വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. നിലവിലെ ഒഴിവുകൾ 18ന് വൈകിട്ട് മൂന്നിനകം നികത്താം. ശേഷിക്കുന്ന ഒഴിവുകൾ 20 ന് വൈകിട്ട് നാലിനകം കോളേജുകൾ നികത്തണം. ഹെൽപ്പ് ലൈൻ : 0471 2525300