SignIn
Kerala Kaumudi Online
Monday, 16 May 2022 5.20 PM IST

പഞ്ചായത്ത് ഓഫീസിലെ ഓഡിറ്റോറിയത്തിൽ തീപിടി​ത്തം

ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഡി​റ്റോറി​യത്തി​ൽ തീപി​ടി​ത്തമുണ്ടായി​. കഴി​ഞ്ഞ ദി​വസം വൈകിട്ടോടെയാണ് വിജയൻ സ്മാരക ഓഡിറ്റോറിയം പൂട്ടിയിട്ടിരുന്ന താഴ് തകർത്ത് അകത്തു കയറിയ ശേഷം ആരോ തീയിട്ടത്. റിക്കാർഡ് റൂമിലെ നിരവധി ഫയലുകൾ ഇവിടെ കൊണ്ടുവന്ന് തീയി​ട്ട നിലയിൽ കാണപ്പെട്ടു. ഏതാനും ഫർണി​ച്ചറുകളും ഭാഗികമായി കത്തിയിട്ടുണ്ട്. ഫയലുകൾക്ക് സമീപം മലമൂത്ര വിസർജനം നടത്തി​യ നിലയിലും കണ്ടെത്തി. തകഴിയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ അമ്പലപ്പുഴപൊലീസ് കേസെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.