കൊല്ലം :തോരാ മഴയിൽ 55 ഹെക്ടർ സ്ഥലത്തെ മത്സ്യകൃഷി നശിച്ചതായിട്ടാണ് പ്രാഥമിക കണക്ക്. 55ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. നൂതന മത്സ്യ കൃഷിയുടെ 32 യൂണിറ്റുകൾക്കും നഷ്ടം നേരിട്ടു. മൺറോതുരുത്തിലാണ് ഏറ്റവും കൂടുതൽ മത്സ്യ കൃഷി നശിച്ചത്. നൂറു ഹെക്ടറോളം സ്ഥലത്ത് ഇവിടെ മത്സ്യകൃഷി ഉണ്ടായിരുന്നു. കരിമീൻ വില്പനക്ക് പാകമായതും ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സമയവുമായിരുന്നു. കല്ലടയാറു കരകവിഞ്ഞ് മൺറോതുരുത്തു വെള്ളത്തിലായതോടെ ബണ്ടുകൾ നിറഞ്ഞു മീനുകൾ ഒഴുകിപ്പോയി.