തിരുവനന്തപുരം : ആരോഗ്യ കേരളത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ഡി.ഇ.ഐ.സി യിലെ ശിശുദിനാഘോഷം സംഘടിപ്പിച്ചിച്ചു.ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ആശാ വിജയൻ ഉദ്ഘാടനം ചെയ്തു.ഡി.ഇ.ഐ.സി പീഡിയാട്രീഷ്യൻ ഡോ.സതീഷ് കുമാർ.സി അദ്ധ്യക്ഷത വഹിച്ചു.ഡി. ഇ.ഐ.സിയിലെ കുട്ടികൾക്ക് ബി ദ വാര്യർ ലോഗോ പതിച്ച സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.തൈക്കാട് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മഞ്ജുള ഭായ് ,പീഡിയാട്രിക് മേധാവി ഡോ.ശശികുമാർ,ഡി.ഇ.ഐ.സി മെഡിക്കൽ ഓഫീസർ ഡോ.കാവ്യ.ജി.മോഹൻ,മാനേജർ ലക്ഷ്മി.വി,ഐ.ഇ.സി കൺസൾട്ടന്റ് വർഷ.ജെ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |