തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കർണാടക തീരത്തെ ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച മുതൽ മദ്ധ്യ- വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും.
അതേസമയം ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടാൻ തുറന്നിരുന്ന ഷട്ടർ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് അണക്കെട്ടിന്റെ ഷട്ടർ അടച്ചത്. നിലവിൽ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഞായറാഴ്ചയാണ് അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടർ തുറന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും ദുരിത ബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ എന്നിവടങ്ങളിലെയും പത്തനംതിട്ടയിൽ അടൂർ,തിരുവല്ല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |