ബംഗളൂരു: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ 'കർണാടക രത്ന' പുരസ്കാരം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബംഗളൂരു പാലസ് മൈതാനിയിൽ ചൊവ്വാഴ്ച നടന്ന 'പുനീത് നമന' എന്ന
അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന 10ാ മത്തെ വ്യക്തിയാണ് പുനീത്. 2009 ൽ വീരേന്ദ്ര ഹെഗ്ഗഡെക്കാണ് അവസാനമായി പുരസ്കാരം ലഭിച്ചത്.