SignIn
Kerala Kaumudi Online
Tuesday, 24 May 2022 11.57 AM IST

മീനച്ചിൽ താലൂക്കിൽ നേരിയ ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതർ

villal

പാലാ : മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനവും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മീനച്ചിൽ പഞ്ചായത്തിലെ പൂവരണി, ഇടമറ്റം, പന്ത്രണ്ടാംമൈൽ, കിഴപറയാർ, തഴവയലിൽ ഭാഗങ്ങളിലും അരുണാപുരം, തീക്കോയി, കൊല്ലപ്പള്ളി, ഭരണങ്ങാനം, പുലിയന്നൂർ, വള്ളിച്ചിറ, രാമപുരം ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് ശക്തമായ മുഴക്കം ഉണ്ടായി. കെ.എസ്.ഇ.ബിയുടെ ഭൂകമ്പമാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ചെറുഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. തുടർ ചലനങ്ങൾക്ക് സാദ്ധ്യത ഉണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

മീനച്ചിൽ പഞ്ചായത്തിൽ 10ാം വാർഡിൽ തഴവയലിൽ തേവറോലിൽ ഹരി, ആളോത്ത് ജോബി എന്നിവരുടെ വീടിന്റെ ഭിത്തിയിൽ വിളളലുണ്ടായി.

 പരിഭ്രാന്തരായി ജനം

മീനച്ചിൽ താലൂക്കിൽ ഭൂചലനമുണ്ടായെന്ന വാർത്ത ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വലിയ മുഴക്കം കേട്ടതോടെ ആശങ്കയിലായ ജനങ്ങൾ അധികാരകേന്ദ്രങ്ങളിലേക്കും മാദ്ധ്യമസ്ഥാപനങ്ങളിലേക്കും തുടർച്ചയായി വിളിച്ച് വിവരം ആരാഞ്ഞുകൊണ്ടിരുന്നു.

 2000 ലെ നടക്കുന്ന ഒാർമ്മ

21 വർഷം മുമ്പ് 2000 ഡിസംബറിൽ ഭൂചലനം ഉണ്ടായതിന്റെ നടുക്കുന്ന ഓർമ്മകൾ പേറുന്ന വലിയൊരു വിഭാഗം മീനച്ചിൽ താലൂക്കിലുണ്ട്. അന്ന് മേലുകാവിനടുത്ത് ഭൂനിരപ്പിൽ നിന്ന് 24 കി.മീ. അടിയിലായിരുന്നു പ്രഭവകേന്ദ്രം. സീസ്‌മോഗ്രാഫിൽ 7 ഉം, 6.5 ഉം രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും ഭിത്തികളിൽ വിള്ളൽ വീണു. കിഴപറയാർ പള്ളി മുറ്റത്ത് അരയടിയോളം വീതിയിൽ നീണ്ട കുഴി രൂപപ്പെട്ടു. അന്നും പിറ്റേന്നും നിരവധി തുടർചലനങ്ങളുമുണ്ടായി. ഭയവിഹ്വലരായി പലരും രാത്രി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു ഉറങ്ങിയത്. ജീവഭയമുള്ളതിനാൽ വീട്ടിൽ കിടന്നുറങ്ങാതെ തുറസ്സായ സ്ഥലങ്ങൾ തേടിയെത്തുകയായിരുന്നു.

'മീനച്ചിൽ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ ഉണ്ടായ ഭൂചലനത്തെ സംബന്ധിച്ച് ജില്ലാ അധികാരികൾക്ക് അടിയന്തിര റിപ്പോർട്ട് നൽകി. വിള്ളൽ വീണ വീടുകൾ ഇന്ന് റവന്യു സംഘം സന്ദർശിക്കും'.

- എസ്. ശ്രീജിത്ത്, മീനച്ചിൽ തഹസിൽദാർ

'12 മണി കഴിഞ്ഞതോടെ ഭൂമിക്കടിയിൽ നിന്ന് വലിയൊരു മുഴക്കം കേട്ടു. പക്ഷേ തുലാമഴയുടെ കാലമായതിനാൽ ഇടിമുഴക്കമാണെന്നാണ് കരുതിയത്. എന്നാൽ തഴവയലിൽ ഭാഗത്തെ ചില വീടുകൾക്ക് വിള്ളൽ വീണു എന്നറിഞ്ഞപ്പോഴാണ് ഭൂചലനമാണെന്ന് മനസിലായത് '

- ചാമക്കാലയിൽ ഷിലു, കണ്ണാടിയുറുമ്പ്

ഇന്നലെ അനുഭവപ്പെട്ടത്

തീവ്രത 1.9

2000 ൽ അനുഭവപ്പെട്ടത്

തീവ്രത 7

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, BHOOKAMABAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.