SignIn
Kerala Kaumudi Online
Friday, 19 April 2024 6.52 PM IST

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടലിൽ നാലുഭീകരരെ സുരക്ഷാസേന വധിച്ചു, ആയുധങ്ങൾ പിടിച്ചെടുത്തു

jammu-kashmir

ശ്രീനഗർ: ജമ്മു കാശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഏറ്റുമുട്ടൽ തുടരുകയാണെന്ന് സേനാ മേധാവി വിജയകുമാർ അറിയിച്ചു. തിങ്കളാഴ്‌ച ശ്രീനഗറിലെ ഹൈദർപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.

അതേസമയം പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കാശ്മീർ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ അടക്കം പിടികൂടി. ഇതിനിടെ ബാരാമുള്ളയിൽ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU, JAMMU KASHMIR, JAMMU KASHMIR ENCOUNTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.