പൊൻകുന്നം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ പേവിഷ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് സ്റ്റോക്കില്ലാത്തതിൽ ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. നായയും, പൂച്ചയും കടിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയവരെ മരുന്നില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇത് രോഗികൾക്ക് ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.വില കൂടിയ മരുന്നായതിനാൽ നിർദ്ധനർക്ക് പുറത്തു നിന്നു വാങ്ങാനും കഴിയുന്നില്ല. മലയോര മേഖലയിൽ ആയിരങ്ങൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിൽ പേ വിഷ മരുന്നുൾപ്പെടെ അടിയന്തര ചികിത്സക്കുള്ള എല്ലാ മരുന്നകളും എത്തിക്കാൻ ആരോഗൃ വകുപ്പ് തയ്യാറാകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.