തൃക്കരിപ്പൂർ: ശ്രീരാമവില്യം കഴകത്തിൽ പാട്ടുത്സവത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു. ഇന്നലെ രാവിലെ ക്ഷേത്രം സ്ഥാനികരുടെയും വാല്യക്കാരുടെയും വിശ്വാസികളുമടങ്ങുന്ന ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഓലയും കൊലയും കൊത്തൽ ചടങ്ങ് നടന്നു. ക്ഷേത്രം ജന്മാ അവകാശി ബാബു ജോത്സ്യർ ലക്ഷണം പറഞ്ഞു.
19 ന് കാർത്തിക നാളിലാണ് പാട്ടുത്സവത്തിന് തുടക്കം കുറിക്കുന്നത്. അന്ന് ഉദിനൂർ ശ്രീ ക്ഷേത്രപാലക ക്ഷേത്രം, ചക്രപാണി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ദ്വീപവും തിരിയും എഴുന്നള്ളിക്കും. 22 ന് കാവില്യാട്ട് കാവിലേക്ക് എഴുന്നള്ളത്തും കാവിലെ പാട്ടും നടക്കും. 26 ന് കളത്തിലരി, തേങ്ങയേറ് എന്നിവയോടെ പാട്ടുൽസവത്തിന് സമാപനം കുറിക്കും.ഉൽസവത്തിന്റെ മുന്നോടിയായി ക്ഷേത്രത്തിൽ കളം പണിക്കും ഇന്നലെ തുടക്കമായി.