കൊച്ചി:യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ എൻജിനിയറിംഗ് സ്ഥാപനമായ ഇഗ്നിത്തോ ടെക്‌നോളജീസ്, 2023 ൽ 100 കോടി രൂപയുടെ വരുമാനപ്രതീക്ഷയുമായി പ്രവർത്തനരംഗം വിപുലീകരിക്കുന്നു. ഇതിന് മുന്നോടിയായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ സുനിതാ രാജഗോപാലിനെ കമ്പനിയുടെ സാമ്പത്തിക കാര്യ മേധാവിയായി നിയമിച്ചു.
പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ നീൽസൺ-വിഷ്വൽ ഐക്യൂവിൽ നിന്ന് ഒമ്പത് വർഷത്തെ പ്രവർത്തന പരിചയവുമായാണ് സുനിത ഇഗ്നിത്തോയിൽ എത്തുന്നത്. ആഗോളതലത്തിൽ ഇഗ്നിത്തോയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലകൾ വഹിക്കുന്നതിനൊപ്പം ഇഗ്നിത്തോയുടെ മാതൃസ്ഥാപനമായ ന്യൂവിയോ വെഞ്ചേഴ്‌സിന്റെ ഭാവി പ്രവർത്തനങ്ങളുടെ മുഖ്യസംഘാടനവും സുനിതാ രാജഗോപാലിനായിരിക്കും.