ഓച്ചിറ: അസംഘടിത തൊഴിലാളി കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രവർത്തകയോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മയും പട്ടിണിയും നാട്ടിൽ വർദ്ധിച്ച് വരുകയാണെന്നും ഇത് മറികടക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അൻസാർ എ. മലബാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ബോബൻ ജി. നാഥ്, ബാബുജി പട്ടത്താനം, മോഹൻദാസ്, ബി.എസ്. വിനോദ്, സുഭാഷ് ബോസ്, കൃഷ്ണപിള്ള, ബി. സെവന്തി കുമാരി, പെരുമാനൂർ രാധാകൃഷ്ണൻ, ആർ.വി. വിശ്വകുമാർ തുടങ്ങിയവർ സംസാരിച്ചു.