തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കും. മദ്ധ്യ കിഴക്കൻ അറബിക്കടലിലെ ന്യുനമർദ്ദം നാളെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ബാധിക്കില്ല. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു
ഇടുക്കി: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. മുല്ലപ്പെരിയാറിൽ ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോൾ 140.65 അടിയാണ് ജലനിരപ്പ്. റൂൾലെവൽ പ്രകാരം 20 വരെ 141 അടിയും ശേഷം 142 അടിയും തമിഴ്നാടിന് അണക്കെട്ടിൽ സംഭരിക്കാനാകും. സെക്കൻഡിൽ 2300 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ അത്രതന്നെ വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇടുക്കിയിൽ 2398.20 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ ദിവസം ഇത് കുറഞ്ഞപ്പോൾ തുറന്നിരുന്ന ഷട്ടർ അടച്ചിരുന്നു. എന്നാൽ പിന്നീട് ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജലനിരപ്പ് സാവധാനം ഉയരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |