SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 AM IST

കൂറ്റൻ ഈട്ടിമരം കടപുഴകി റോഡിലേക്ക് വീണു

force
റോഡിലേക്ക് വീണ ഈട്ടിമരം ഫയർഫോഴ്‌സ് മുറിച്ചുനീക്കുന്നു

തിരുവല്ല : തുകലശേരിയിലെ ചെമ്പോലിമുക്കിൽ കൂറ്റൻ ഈട്ടിമരം കടപുഴകി റോഡിലേക്ക് വീണു. ചെമ്പോലിമുക്ക് മഞ്ഞാടിയിൽ വീട്ടിൽ വർഗീസ് മാമ്മന്റെ പുരയിടത്തിൽ നിന്നിരുന്ന മരമാണ് കടപുഴകി വീണത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീടിന്റെ മതിൽ തകർത്ത് റോഡിലേക്ക് വീണ മരം 11 കെ.വി ലൈനിന് മുകളിലേക്ക് വീണതിനെ തുടർന്ന് ഒന്നര മണിക്കൂറോളം നേരം വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചു നീക്കി. അസി. സ്റ്റേഷൻ ഓഫീസർ എം.കെ.രാജേഷ് കുമാർ, സീനിയർ ഫയർ ഓഫീസറന്മാരായ ആർ.അഭിലാഷ്, അജീഷ് കുമാർ , ഓഫീസർമാരായ എം.ആർ അരുൺ മോഹൻ,പി.എസ് പൊൻരാജ്, എസ്.ബി.ഷിബു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.