SignIn
Kerala Kaumudi Online
Friday, 20 May 2022 1.16 AM IST

കളക്‌ഷനി​ൽ കൃത്രിമം കാട്ടരുതെന്ന് തിയേറ്റർ ഉടമകളോട് ഫിയോക്ക്

theatre

കൊച്ചി: പ്രതിസന്ധി കാലത്ത് സിനിമ തന്നു സഹായിച്ചവരെ ഡെയ്ലി കളക്‌ഷൻ റിപ്പോർട്ടി​ൽ (ഡി.സി.ആർ) കൃത്രിമം കാട്ടി വഞ്ചിക്കരുതെന്ന് തിയേറ്റർ ഉടമകൾക്ക് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റ‌ഡ് ഓർഗനൈസേഷൻ ഒഫ് കേരളയുടെ (ഫിയോക്ക്) മുന്നറിയിപ്പ്.

50 ശതമാനം സീറ്റുകളിൽ മാത്രം പ്രവേശനത്തി​നാണ് സർക്കാർ അനുമതി. ചില തിയേറ്ററുകൾ കൂടുതൽ ആളുകളെ കയറ്റുകയും ആ കണക്ക് ഡി.സി.ആറിൽ രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നതായി ഫിയോക്കിന് 'കുറുപ്പ്' സിനിമയുടെ വിതരണക്കാരായ വേഫെയർ ഫിലിംസ് റീലീസ് പരാതി നൽകിയിട്ടുണ്ട്. ഡി.സി.ആറിലെ തിരിമറി കാരണമുണ്ടായ നഷ്ടം വിലയിരുത്താൻ സിനിമ റീലീസ് ചെയ്ത 12-ാം തീയതി മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വിതരണക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ പ്രദർശനം കഴിയുമ്പോഴും ടിക്കറ്റുകളുടെ ക്ലാസ് തിരിച്ചുള്ള ഡി.സി.ആർ വിതരണക്കാർക്ക് അയച്ചുകൊടുക്കണം. വിതരണക്കാരുടെ വിശ്വാസം വർദ്ധിപ്പിക്കാനും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനും തിയേറ്റർ ഉടമകൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് മണർകാട്ട് ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THEATRE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.