തിരുവനന്തപുരം: കാറ്ററിംഗ് സർവീസുകാർ ഭക്ഷണവസ്തുക്കൾ ശരിയായ ഊഷ്മാവിൽ സൂക്ഷിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി. ശീതീകരിച്ച ഭക്ഷണം 5 ഡിഗ്രി സെൽഷ്യസിനു താഴെയും ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിനു മുകളിലും സൂക്ഷിക്കണം. കാറ്ററിംഗ് സർവീസുകൾക്ക് എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധമാണ്. സ്ഥാപനത്തിലെ ഒരു സൂപ്പർവൈസർ എങ്കിലും എഫ്.എസ്.എസ്.എ.ഐയുടെ പരിശീലനം നേടിയിരിക്കണം. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സാമ്പിൾ രണ്ട് ദിവസം കേടുവരാത്ത രീതിയിൽ സൂക്ഷിക്കുകയും പരിശോധനയ്ക്ക് ആവശ്യമെങ്കിൽ ഹാജരാക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |