SignIn
Kerala Kaumudi Online
Friday, 19 April 2024 8.27 PM IST

തേൻ വേണ്ട ജില്ലയ്ക്ക്

ffff

ഹോർട്ടികോർപ്പ് പദ്ധതിയിൽ 32 പേർ മാത്രം

മലപ്പുറം: ചെലവും പരിപാലനവും കുറവ്,​ വരുമാനം മികച്ചതും. എന്നിട്ടും തേനീച്ചക്കൃഷിയോട് വേണ്ടത്ര താത്പര്യമില്ല ജില്ലയ്ക്ക്. തേനീച്ച കൃഷിയെ കൂടുതൽ സജീവമാക്കുന്നതിനുള്ള ഹോർട്ടികോർപ്പിന്റെ പദ്ധതിയിൽ ജില്ലയിൽ നിന്ന് 32 പേർ മാത്രമാണ് അപേക്ഷിച്ചത്. തിരുവനന്തപുരത്ത് 980 പേർ പ്രയോജനപ്പെടുത്തി. മികച്ച പരിശീലനവും സബ്സിഡിയും ലഭ്യമാക്കി തേൻ ഉത്പാദനവും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോർട്ടികോർപ്പ് പദ്ധതി നടപ്പാക്കുന്നത്. സാധാരണഗതിയിൽ തേനീച്ച കോളനിയടങ്ങിയ പെട്ടിക്ക് 1,400 രൂപ ചെലവ് വരുമെങ്കിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഹോർട്ടികോർപ്പിന്റെ 40 ശതമാനം സബ്സിഡി കിഴിച്ച് 840 രൂപയേ നൽകേണ്ടതുള്ളൂ. കൃഷിക്കാവശ്യമായ അനുബന്ധ ഉകരണങ്ങളും ഹോർട്ടികോർപ്പ് നൽകും. നിലമ്പൂർ, വണ്ടൂർ ഭാഗങ്ങളിൽ കൂടുതൽ പേർ തേനീച്ച കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇവർ പോലും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

കിട്ടും പത്ത് ലിറ്റർ തേൻ

തേനീച്ച കർഷകർക്കും പുതുതായി കൃഷിയിലേക്ക് വരാൻ താത്പര്യമുള്ളവർക്കും ഹോർട്ടികോർപ്പ് മൂന്ന് ദിവസത്തെ പരിശീലന ക്ലാസ് നൽകും. തവനൂർ, അരീക്കോട്, നന്നമ്പ്ര പഞ്ചായത്തുകളിൽ ഇതിനകം പരിശീലന ക്ലാസ് നടത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശീലനം നൽകും. ശാസ്ത്രീയമായ പരിപാലനത്തിലൂടെ മികച്ച വരുമാനവും തേനീച്ചകളുടെ സംരക്ഷണവും ഉറപ്പുവരുത്താനാവും.

തേനീച്ചകളെ ഹോർട്ടികോർപ്പ് കർഷകർക്ക് നൽകും. മഴക്കാലത്ത് പഞ്ചസാര ലായനി നൽകേണ്ടി വരുമെന്നത് ഒഴിച്ചാൽ മറ്റ് കാലങ്ങളിൽ തേനീച്ചകൾ സ്വയം ഭക്ഷണം കണ്ടെത്തും. ഫെബ്രുവരി, മാർച്ച് മാസത്തിൽ തേനെടുക്കാം. ഒരുപെട്ടിയിൽ നിന്ന് പത്ത് ലിറ്ററോളം തേൻ ലഭിക്കും. ഒരുലിറ്ററിന് 175 രൂപയാണ് ഹോർട്ടികോർപ്പ് നിശ്ചയിച്ച വില. എന്നാൽ പൊതുവിപണിയിൽ ഇതിനേക്കാൾ വില കിട്ടും.

രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം

മലപ്പുറം 32

തിരുവന്തപുരം 980

കൊല്ലം 143

ആലപ്പുഴ 97

പത്തനംതിട്ട 296

കോട്ടയം 167

എറണാകുളം 178

ഇടുക്കി 105

തൃശൂർ 96

പാലക്കാട് 35

കോഴിക്കോട് 95

വയനാട് 30

കണ്ണൂർ 35

കാസർക്കോട് 6

തേനീച്ച കൃഷിക്കായി കർഷകർക്ക് നിരവധി ആനുകൂല്യങ്ങളും മറ്റും ഹോർട്ടികോർപ്പിലൂടെ നൽകി വരുന്നുണ്ട്. എങ്കിലും വർഷങ്ങളായി തേനീച്ച കൃഷി ചെയ്തു വരുന്നവരടക്കം ഹോർട്ടികോർപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പദ്ധതിയിൽ ഇനിയും രജിസ്റ്റർ ചെയ്യാം. കൃത്യമായ പരിശീലനവും സബ്സിഡിയും ലഭ്യമാവും. രജിസ്റ്റർ ചെയ്യാൻ 0479 2356695.

ഹോർട്ടികോർപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HONEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.