തൃശൂർ: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കും റൂറൽ പൊലീസ് പരിധിയിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്കും കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി ജില്ലാ റൂറൽ പൊലീസ്. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഓൺലൈൻ വഴി ക്ലാസുകൾ നൽകുന്നത്. ജ്യോതിർഗമയ എന്ന പേരിലുള്ള പരിപാടിയുടെ പോസ്റ്റർ പ്രകാശനം മന്ത്രി ആർ. ബിന്ദു ജില്ലാ റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴവിക്ക് നൽകി നിർവഹിച്ചു.
റൂറൽ വനിതാ സെൽ സി.ഐ: പി.വി. സിന്ധു, സൈബർ സെൽ എസ്.ഐ: ജയചന്ദ്രൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ: ഫൈസൽ കോറോത്ത്, ലൈസൻ ഓഫീസർ ബേബി, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.കെ. രാധകൃഷ്ണൻ, പൊലീസ് അസോസിയേഷൻ പ്രസിഡന്റ് ഷെല്ലി, സെക്രട്ടറി സിൽജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലാണ് ക്ലാസുകൾ നടക്കുക. 500 aളം പേരാണ് ക്ലാസുകളിൽ പങ്കെടുക്കുക.