കട്ടിപ്പാറ:വളർത്തു നായയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടൻ പിൻവലിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ഇരുപതോളം വരുന്ന നാട്ടുകാർക്കെതിരെയാണ്കേസെടുത്തത്. പട്ടിയുടെ ഉടമയായ റോഷനെതിരെ ചെറിയ വകുപ്പ് ചുമത്തി അറസ്റ്റ് നാടകം കളിച്ച പൊലീസിന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.
യൂത്ത് ലീഗ് പ്രസിഡന്റ് ഷംസീർ കക്കാട്ടുമ്മലിന്റെ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ഷാഫി സകരിയ ഉദ്ഘാടനം ചെയ്തു. മുജീബ് വേണാടി,മൻസൂർ ടി.സി,റഫീക് അമ്പായത്തോട്, നൗഫൽ വി.ഒടി,അനസ് അമരാട് സംസാരിച്ചു. അസ്ലം കട്ടിപ്പാറ സ്വാഗതവും നാസർ ചമൽ നന്ദിയും പറഞ്ഞു.