തിരുവനന്തപുരം: മലയാളി ആൾറൗണ്ടർ ഷോൺ റോജറിനെ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി സെലക്ടർമാർ. ഇന്ത്യ–എ, ഇന്ത്യ–ബി, ബംഗ്ലദേശ് ടീമുകൾ തമ്മിൽ 28 മുതൽ കൊൽക്കത്തയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ ബി ടീമിലാണ് വലം കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമായ ഷോണിനെ ഉൾപ്പെടുത്തിയത്.വിവരം ഷോണിനെ അറിയിച്ചെങ്കിലും ബി.സി.സി.ഐ ഒൗദ്യോഗികമായി ടീം പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പിനായി യു.എ.ഇയിലേക്ക് പോയ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ മടങ്ങിയെത്തിയാലുടൻ പ്രഖ്യാപനമുണ്ടാകും.
തിരുവനന്തപുരം വെട്ടുകാട് എം.എ ഭവനിൽ ആന്റണി റോജറിന്റെയും പെട്രീഷ്യയുടെയും മകനാണ് ഷോൺ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സായ് ക്രിക്കറ്റ് സെന്ററിൽ ബി.സി.സി.ഐ കോച്ചായ ബിജു ജോർജിനു കീഴിലാണ് പരിശീലനം. പ്ലസ് ടു വിദ്യാർഥിയാണ്.