വടകര: കെ - റെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ അഴിയൂർ വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് എൻ.എ.പി.എം സംസ്ഥാന കൺവീനർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. കെ.പി ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ വരപ്രത്ത് രാമചന്ദ്രൻ, മണ്ഡലം കൺവീനർ ടി.സി രാമചന്ദ്രൻ, ശ്രീധരൻ മടപ്പള്ളി, ആർ കെ സുരേഷ്, പി.കെ സന്തോഷ് കുമാർ, കെ.പി ജയകുമാർ, കെ. അനിൽകുമാർ, ഷുഹൈബ്, വാർഡ് മെമ്പർമാരായ ഫിറോസ് കാളാണ്ടി, പ്രീത തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കൺവീനർ എം.പ്രഭുദാസ് സ്വാഗതം പറഞ്ഞു.