തിരുവമ്പാടി: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയും സഹകരണ വകുപ്പും സംയുക്തമായി സഹകരണ സെമിനാർ ഒരുക്കി. കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്‌മാൻ വിഷയം അവതരിപ്പിച്ചു. യൂണിറ്റ് ഇൻസ്‌പെക്ടർ എസ്.ആർ. ബിജി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുറഹ്‌മാനെ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉപഹാരം നൽകി ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് ബാബു കെ.പൈക്കാട്ടിൽ, തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, ബോസ് ജേക്കബ്, നിസാർ ബാബു, ചന്ദ്രൻ കപ്യേടത്ത്, വേണു കല്ലുരുട്ടി തുടങ്ങിയവർ സംബന്ധിച്ചു.