SignIn
Kerala Kaumudi Online
Friday, 19 April 2024 6.55 AM IST

ഓഫീസുകൾക്ക് മുന്നിൽ നില്പ് സമരം

s

ചേർത്തല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രോവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പെൻഷൻ ദിനത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി. ചേർത്തല ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് കെ.സുദിനകുമാർ ഉദ്ഘാടനം ചെയ്തു. ചേർത്തല ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.കെ.പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ശശിധരൻപിള്ള സംസാരിച്ചു. മിനിമം പെൻഷൻ 9000 രൂപയാക്കുക,ക്ഷാമബത്ത അനുവദിക്കുക,നിർത്തലാക്കിയ ആർ.ഒ.സി, കമ്മ്യൂട്ടേഷൻ എന്നിവ പുനഃസ്ഥാപിക്കുക, കമ്മ്യൂട്ടേഷൻ തിരിച്ചടവ് കാലാവധി 100 മാസമായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.