പൂച്ചാക്കൽ: ശക്തമായ മഴയിൽ വെള്ളക്കെട്ട് വ്യാപകമായതോടെ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. പ്രസിഡന്റ് പി.എം.പ്രമോദ് എലിപ്പനി പ്രതിരോധ മരുന്ന് കഴിച്ച് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽ 200 ഗ്രാം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ.സേതുമാധവൻ പറഞ്ഞു. ഗുളിക എല്ലാ വീടുകളിലും എത്തിക്കും. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വിവേകാനന്ദ അദ്ധ്യക്ഷനായി. ബ്ലോക്ക് തല ഹെൽത്ത് സൂപ്പർ വൈസർ എ.എസ്. മനോജ്, എച്ച്.ഐ വിനോദ് അലക്സാണ്ടർ, എസ്.ബിജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |