എഴുകോൺ: എഴുകോൺ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ' പ്രോജക്ട് ലക്ഷ്യ ' സിവിൽ സർവീസ് പരിശീലന പരിപാടി ആരംഭിക്കുന്നു. 2020 - 21 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി വിഭാഗങ്ങളിൽ പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് നേടിയ ( എസ്.സി വിഭാഗത്തിൽ നിന്ന് 8 എ പ്ലസ് നേടിയ ) വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ 30ന് മുമ്പ് പഞ്ചായത്തിൽ നേരിട്ടോ പഞ്ചായത്ത് അംഗങ്ങൾ മുഖേനയോ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |