SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 PM IST

പഞ്ചാബ് പിടിക്കാൻ ആംആദ്മിയുടെ തുറുപ്പു ചീട്ട്, ലോകപ്രശസ്‌ത കായികതാരത്തെ ഇറക്കാൻ കേജ്‌രിവാൾ

great-khali

അമൃത്‌സർ: 2022ലെ അസംബ്ളി തെരഞ്ഞെടുപ്പിലൂടെ പഞ്ചാബിൽ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്‌മി പാർട്ടി. ഇതിനായുള്ള കരുക്കൾ പലവഴിയിലൂടെ നീക്കിക്കഴിഞ്ഞു അരവിന്ദ് കേജ്‌രിവാൾ. ഇപ്പോഴിതാ ലോകപ്രശസ്‌ത റെസിലിംഗ് താരം ദി ഗ്രേറ്റ് ഖാലിയുടെ പിന്തുണയും കേജ്‌രിവാൾ നേടിക്കഴിഞ്ഞു. പഞ്ചാബിൽ ഏറെ ആരാധകരുള്ള താരമാണ് ഖാലി. ഖാലിയോടൊപ്പമുള്ള ചിത്രവും കേജ്‌രിവാൾ ട്വിറ്ററിൽ പങ്കുവച്ചു.

അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് എഎപി നേരത്തെ അറിയിച്ചിരുന്നു. പത്തോളം വരുന്ന സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പാർട്ടി ഇതിനോടകം പുറത്തുവിടുകയും ചെയ‌്തു.

2017ൽ നടന്ന അസംബ്ളി തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടി എഎപി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. എന്നാൽ ഇതിനിടയിൽ അഞ്ച് എംഎൽഎമാർ കോൺഗ്രസിലേക്ക് പോവുകയും, ബാക്കി നാല് പേർ പുറത്തുപോവുകയും ചെയ‌്തത് ക്ഷീണമുണ്ടാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ARVIND KEJRIVAL, GREAT KHALI, WWE, AAP, PUNJAB ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.