SignIn
Kerala Kaumudi Online
Tuesday, 18 January 2022 6.02 AM IST

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു, അമ്മ ചികിത്സയിൽ

death

പത്തനാപുരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. നാട്ടുകാർ ഇരുവരേയും കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പത്തനാപുരം പട്ടാഴിയിലാണ് സംഭവം. വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറെവിളയിൽ സാംസി ഭവനിൽ സാംസിയാണ് മകൾ അന്നയേയും കൊണ്ട് കിണറ്റിൽ ചാടിയത്. അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സാംസി മകളെ ചുരിദാറിന്റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിപ്പിച്ച ശേഷമാണ് കിണറ്റിലേക്ക് എടുത്ത് ചാടിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഏഴു വയസുള്ള മൂത്തമകളേയും കൊണ്ട് സാംസിയുടെ അമ്മ ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നത്. ഇവർ തിരിച്ചെത്തി സാംസിയേയും മകളേയും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്. മോട്ടോറിന്റെ പൈപ്പിൽ തൂങ്ങി നിൽക്കുകയായിരുന്നു സാംസി. നാട്ടുകാരെത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചു.

സാംസിയുടെ ഭർത്താവ് ഷിബു ഒന്നരവർഷം മുമ്പ് ഗൾഫിൽ പോയതിനു ശേഷമാണ് പട്ടാഴിയിലുള്ള സ്വന്തം വീട്ടിലേക്ക് മക്കളോടൊപ്പം സാംസി എത്തിയത്. കിണറ്റിൽ ചാടിയതിന്റെ കാരണം വ്യക്തമല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SUICIDE, WELL, PATHANAPURAM, KOLLAM, KOTTARAKKARA, NURSE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.