വാഴൂർ: ബസേലിയാസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് നാടിന്റെ ആദരം 21 ന് വാഴൂർ പള്ളി ശതാബ്ദിസ്മാരക മന്ദിരത്തിൽ നടക്കും. ഗോവ ഗവർണർ അഡ്വ. പി. എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാന്നോൻ മാർ ദിയസ്‌കോറോസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ജോസഫ് മാർ ബർണബാസ് സഫഗൻ മെത്രാപ്പോലീത്ത , ഉമ്മൻചാണ്ടി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എം.പി, കാനം രാജേന്ദ്രൻ, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ തുടങ്ങിയവർ പ്രസംഗിക്കും.
.