പാലക്കാട്: പാലക്കാട് സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കല്ലേപ്പുള്ളിയിലെ മരുതറോഡ് ശാഖാ കെട്ടിടത്തിന് സമീപം നിർമ്മിക്കുന്ന പ്ലാറ്റിനം ജൂബിലി ബ്ലോക്കിന്റെ ശിലാസ്ഥാപനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ വിശിഷ്ടാതിഥിയായി. ബാങ്ക് പ്രസിഡന്റ് സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. രമേഷ് കുമാർ, ഡയറക്ടർമാരായ കെ.ഡി. സുവർണ്ണ കുമാർ, ടി.ഡി. ശിവകുമാർ, കെ.ആർ. ഭാസ്കരൻ, പി. നന്ദബാലൻ, എ. കൃഷ്ണൻ, വി. സ്വാമിനാഥൻ, എൻ. രേണുകാദേവി, വി. സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ സജിത്ത്, സൗമ്യ, മുനിസിപ്പൽ കൗൺസിലർ ഡി. ഷജിത്ത് കുമാർ, ബ്രാഞ്ച് മാനേജർ വി. സിന്ധു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |