ആലപ്പുഴ: വെള്ളപ്പൊക്ക ബാധിത മേഖലകളിൽ എലിപ്പനി പടരാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. എലിപ്പനി പ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തിൽ ആരോഗ്യ വകുപ്പ് ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കളക്ടർ എ.അലക്സാണ്ടർ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷബീർ മുഹമ്മദ് വിഷയം അവതരിപ്പിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ. ദീപ്തി, മുനിസിപ്പൽ കൗൺസിലർ എ.എസ്. കവിത, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എസ്.ആർ. ദിലീപ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എൻ. സുരേഷ് കുമാർ, മാസ് മീഡിയ ഓഫീസർ പി.എസ്. സുജ എന്നിവർ പങ്കെടുത്തു.