അമ്പലപ്പുഴ: മാസക് ധരിക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദ്ദിച്ചു. ഹരിപ്പാട് പുത്തൻപുരയ്ക്കൽ വീട്ടിൽ സജീവനാണ് (47) മർദ്ദനമേറ്റത്. സജീവനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 6.45 ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ വച്ചായിരുന്നു സംഭവം. ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ട എ.എൻ 310-ാം നമ്പർ ഓർഡിനറി ബസ് അമ്പലപ്പുഴയിലെത്തിയപ്പോൾ ബസിൽ കയറിയ യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല. ഇത് സജീവൻ ചോദ്യം ചെയ്തു.
കുപിതനായ യാത്രക്കാരൻ സജീവന്റെ മൂക്കിൽ കൈ ചുരുട്ടി ഇടിച്ചു. മൂക്കിൽ നിന്ന് രക്തം വാർന്ന് കുഴഞ്ഞുവീണ ജീവന്റെ ഇടത് കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. ഡ്രൈവർ ഇതേ ബസിൽ കണ്ടക്ടറെ ആശുപത്രിയിലെത്തിച്ചു. അമ്പലപ്പുഴ സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |