ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ എഫ്.സി.ഐയിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5.30വരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതെങ്ങനെയെന്ന് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് പ്രവേശനം നൽകുന്നതെന്ന് എഫ്.സി.ഐ. ഡിവിഷണൽ മാനേജർ വി.ടി. ബിമലും മാനേജർ എം.ടി. രാരിച്ചനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആസാദി കാ മഹോത്സവിന്റെ ആദ്യഘട്ട ഉദ്ഘാടനം എഫ്.സി.ഐയിൽ ഇന്ന് വൈകിട്ട് മൂന്നിന് എ.എം. ആരിഫ് എം.പി നിർവഹിക്കും. നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് അദ്ധ്യക്ഷയാകും. രണ്ടാംഘട്ട ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് കളക്ടർ എ. അലക്സാണ്ടർ നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും.