SignIn
Kerala Kaumudi Online
Thursday, 25 April 2024 9.57 PM IST

പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ

poli

പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിലേക്കും ഡിപ്ലോമ ഒന്നാംവർഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അതാതു ജില്ലകളിലെ മോഡൽ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം.

ബയോമെഡിക്കൽ , കമ്പ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ , കമ്പ്യൂട്ടർ , ഇലക്ട്രോണിക്‌സ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നീ എൻജിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് സന്ദർശിക്കുകയോ താഴെ പറയുന്ന കോളേജുകളുമായി ബന്ധപ്പെടുകയോ ചെയ്യണം.
കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്, മാള (ഫോൺ: 04802233240, 8547005080), മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ് (ഫോൺ: 04862232246,8547005084), മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര (ഫോൺ: 04812542022, 8547005081) എൻജിനീയറിംഗ് കോളേജ്, പൂഞ്ഞാർ (ഫോൺ:8547005085).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.