കൊട്ടാരക്കര: കൊട്ടാരക്കരയിലെ ഫ്ളൈ ഓവർ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കേരളാ എൻ.ജി.ഒ യൂണിയൻ കൊട്ടാരക്കര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൊട്ടാരക്കര ധന്യ ഒാഡിറ്റോറിയത്തിൽ ചേർന്ന ഏരിയാ സമ്മേളനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ആർ. രതീഷ്, ജോയിന്റ് സെക്രട്ടറി ശംഭു, സതീഷ്, സി.കെ. അജയകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി എസ്. അബു( പ്രസിഡന്റ്), എ. സജീർഖാൻ, വിജിൻവാസ് (വൈസ് പ്രസിഡന്റുമാർ), ടി. സതീഷ് കുമാർ (സെക്രട്ടറി), എസ്. ശംഭു, അരുൺകുമാർ (ജോയിന്റ് സെക്രട്ടറിമാർ), വി. രമണി( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |