തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിവിധ തൈകൾ വിൽപ്പനയ്ക്ക് തയ്യാറായി. പച്ചക്കറി, പപ്പായ (റെഡ് ലേഡി), മുരിങ്ങ, തെങ്ങ്, ഗ്രാഫ്റ്റ്/ലെയർ തൈകളും ട്രൈക്കോഡെർമ്മ സമ്പൂഷ്ടീകരിച്ച വേപ്പിൻ പിണ്ണാക്ക് ചാണക മിശ്രിതം, അയർ, സമ്പൂർണ്ണ കെ.എ.യു മൾട്ടിമിക്സ് (നെല്ല്, വാഴ, പച്ചക്കറി) എന്നിവ ലഭിക്കും. ജൈവകീടനാശിനികളായ നന്മ, ശ്രേയ, ഫിഷ് അമിനോ ആസിഡ്, പുകയിലക്കഷായ കിറ്റ്, മാവിനും പച്ചക്കറികൾക്കുമുള്ള ഫിറമോൺ കെണികൾ, കൂണുകൾ, കൂൺ വിത്തുകൾ തുടങ്ങിയവയും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ 9400483754 (രാവിലെ 10 മുതൽ 5 വരെ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |