കോഴിക്കോട് : പെരുവയൽ പഞ്ചായത്തിൽ വെള്ളിപറമ്പ് കുറ്റിപ്പുറത്തുകാട്ടിൽ പ്രവർത്തിക്കുന്ന അത്തർ പാക്കിംഗ് യൂണിറ്റിന് തീപിടിച്ച് വൻ നഷ്ടം. ഇന്നലെ രാവിലെ പത്തോടെയാണ് തീപിടിത്തം. അത്തർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾക്ക് തീപിടിച്ചതിനാൽ വലിയ തോതിൽ തീ പടർന്നു.
അഗ്നിശമന സേന ഉടൻ എത്തിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. അസി.സ്റ്റേഷൻ ഓഫീസർ എം.അനിൽകുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വിജീഷ് കുമാർ, എം.ടി. റാഷിദ്, ജിതേഷ്, ഫാസിൽ അലി, വി.ജിതിൻബാബു, കെ. അനീഷ്കുമാർ, കെ.എം. മനുപ്രസാദ്, എം.ടി. ഷാജി, മനോജ് മുണ്ടക്കാട്ട്, പി. ഷാജി, ഹോംഗാർഡുമാരായ സി. നാരായണൻ, എം.കെ. ബാലകൃഷ്ണൻ, പി. ബാലകൃഷ്ണൻ, തോമസ് ജോൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.