SignIn
Kerala Kaumudi Online
Saturday, 20 April 2024 6.54 AM IST

ഇന്നും റാഞ്ചിയാൽ പരമ്പര

india-cricket

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ട്വന്റി-20 ഇന്ന് റാഞ്ചിയിൽ

ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം

റാഞ്ചി : ലോകകപ്പിലെ നഷ്ടങ്ങൾ കിവീസിനെതിരായ പരമ്പര വിജയത്തോടെ മറക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി-20 മത്സരത്തിന് ഇറങ്ങുന്നു. രാത്രി ഏഴുമുതൽ റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.ജയ്പുരിൽ നടന്ന ആദ്യ ട്വന്റി-20യിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് ജയിച്ചിരുന്നു. ഇന്നും കൂടി ജയിച്ചാൽ മൂന്ന് മത്സര പരമ്പര ഇന്ത്യയ്ക്ക് റാഞ്ചാം.

ലോകകപ്പിൽ കിവീസിനെതിരായ മത്സരത്തിലെ പിഴവുകൾ തിരുത്തിയാണ് ജയ്പുരിൽ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡും നവനായകൻ രോഹിത് ശർമ്മയും വിജയം കണ്ടത്. ഈ വിജയം ഇരുവർക്കും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ താളം നിലനിറുത്തി മുന്നോട്ടുപോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സൂര്യകുമാർ യാദവിന്റെ മികച്ച ഫോമും ഇന്ത്യയ്ക്ക് തുണയാണ്.

കഴിഞ്ഞ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ മുഹമ്മദ് സിറാജ് ഇന്ന് ഇന്ത്യൻ നിരയിൽ കളിക്കാൻസാദ്ധ്യത കുറവാണ്. ആ സാഹചര്യത്തിൽ ഹർഷൽ പട്ടേലിനോ ആവേശ് ഖാനോ അരങ്ങേറാൻ അവസരം ലഭിച്ചേക്കും.

ജയ്പുരിലെ വിജയഘടകങ്ങൾ

1. രാത്രിയിലെ മഞ്ഞ് നിർണായകമായ മത്സരത്തിൽ ടോസ് നേടാൻ രോഹിതിന് കഴിഞ്ഞതാണ് നിർണായകമായത്.

2. തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിൽ നിന്ന് തിരിച്ചുവന്ന കിവീസ് പതിയെ താളത്തിലേക്ക് നീങ്ങിയെങ്കിലും കൃത്യസമയത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്താൻ അശ്വിന് കഴിഞ്ഞു.

3. ഗപ്ടിലിനെ അവസാനഓവറുകളിൽ ആഞ്ഞടിക്കാൻ അനുവദിക്കാതെ പറഞ്ഞുവിടാൻ ദീപക് ചഹറിന് കഴിഞ്ഞതും അനുകൂലമായി.

4. പവർ പ്ളേയിലും ഡെത്ത് ഓവറുകളിലും നിയന്ത്രണം പുലർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ലായിരുന്നെങ്കിൽ കിവീസ് 190ലെങ്കിലുമെത്തിയേനെ.

5.കെ.എൽ രാഹുലും രോഹിതും ചേർന്ന ഓപ്പണിംഗ് സഖ്യം സ്ഥിരത പുലർത്തുന്നതാണ് ബാറ്റിംഗിലെ അനുകൂല ഘടകം.

6.ഫസ്റ്റ് ഡൗൺ പൊസിഷനിൽ കളിക്കാനിറങ്ങിയ സൂര്യകുമാർ യാദവിന്റെ ഇരുത്തംവന്ന ശൈലി ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),കെ.എൽ രാഹുൽ,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,റിഷഭ് പന്ത്,വെങ്കിടേഷ് അയ്യർ,അക്ഷർ പട്ടേൽ,അശ്വിൻ,ദീപക് ചഹർ,റിതുരാജ് ഗെയ്‌ക്ക്‌വാദ്,ചഹൽ,ഇഷാൻ കിഷൻ,ഭുവനേശ്വർ,സിറാജ്,ഹർഷൽ പട്ടേൽ,ആവേശ് ഖാൻ.

ന്യൂസിലാൻഡ് : ടിം സൗത്തീ (ക്യാപ്ടൻ),ടോഡ് ആസ്‌ലെ,ട്രെന്റ് ബൗൾട്ട്,മാർക്ക് ചാപ്മാൻ,ലോക്കീ ഫെർഗൂസൻ, മാർട്ടിൻ ഗപ്ടിൽ,കൈൽ ജാമീസൺ,ആദം മിൽനെ,ഡാരിൽ മിച്ചൽ,ജെയിംസ് നീഷം,ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര.മിച്ചൽ സാന്റ്നർ,ടിം സീഫർട്ട്,ഇഷ് സോധി.

7.00 pm മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലൈവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.