SignIn
Kerala Kaumudi Online
Friday, 20 May 2022 5.49 AM IST

വൈദ്യുതി നിരക്ക്: രാത്രി ഉപയോഗത്തിന് വില കൂട്ടിയേക്കും

ele

തിരുവനന്തപുരം: നഷ്ടം നികത്താൻ വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട കെ.എസ്.ഇ.ബി, രാത്രികാല ഉപഭോഗത്തിന് ഉയർന്ന നിരക്ക് ആവശ്യപ്പെട്ടേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചാൽ അത് രാജ്യത്താദ്യമാകും.പുറത്തുനിന്ന് വൈദ്യുതി കിട്ടാനുള്ള പ്രയാസവും വിലവർദ്ധനവും കണക്കിലെടുത്താണിത്.ഡിസംബർ 31ന് മുമ്പ് കമ്മിഷന് താരിഫ് പെറ്റിഷൻ നൽകും.അടുത്ത ‌ഏപ്രിൽ ഒന്നിന് പുതിയ നിരക്ക് നിലവിൽ വരും.

2019ലാണ് രണ്ടു വർഷത്തേക്ക് വൈദ്യുതി നിരക്ക് കൂട്ടിയത്. കഴിഞ്ഞ ഏപ്രിലിൽ പുതുക്കേണ്ടതായിരുന്നു. കൊവിഡും, നിയമസഭാ തിരഞ്ഞെടുപ്പും താരിഫ് നിർണ്ണയത്തിനായി റെഗുലേറ്ററി കമ്മിഷൻ കൊണ്ടുവന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പും നിമിത്തം കെ.എസ്.ഇ.ബി താരിഫ് പെറ്റീഷൻ നൽകിയില്ല. 2019ൽ 3 ശതമാനം വർദ്ധനയാണ് അനുവദിച്ചത്. 7ശതമാനമാണ് ഏറ്റവും കൂടിയ വർദ്ധന.നാലു വർഷത്തേക്ക് നിരക്ക് വർദ്ധന നിശ്ചയിക്കണമെന്നാവും കെ.എസ്.ഇ.ബി ആവശ്യപ്പെടുക.

ശമ്പളപരിഷ്ക്കരണം വൻ ബാദ്ധ്യതയായി

263 കോടിയാണ് പ്രവർത്തന നഷ്ടം. ബിൽ വരുമാനം 13521കോടിയും. 2921 കോടി കുടിശികയാണ്. ഇതിന് പുറമെയാണ് ശമ്പളപരിഷ്ക്കരണം ഉണ്ടാക്കിയ വൻബാധ്യത. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണത്തിന് ആനുപാതികമായാണ് ശമ്പളവർദ്ധന. സാങ്കേതികവിഭാഗമെന്ന നിലയിൽ അതിനേക്കാൾ ഉയർന്ന നിരക്കിലാണ് ശമ്പളം നിർണ്ണയിക്കുന്നത്.

റെഗുലേറ്ററി കമ്മിഷന്റെ കണക്കനുസരിച്ച് 27000 ജീവനക്കാർ മതി. 33000ജീവനക്കാരുണ്ട്.

"വിശദമായ ചർച്ചകൾക്ക് ശേഷമേ നിരക്ക് വർദ്ധനയ്ക്ക് പെറ്റിഷൻ ഫയൽ ചെയ്യൂ.എത്ര കൂട്ടണമെന്ന് റെഗുലേറ്ററി കമ്മിഷനാണ് നിശ്ചയിക്കേണ്ടത്."

- കെ.കൃഷ്ണൻകുട്ടി

വൈദ്യുതി മന്ത്രി

" പ്രവർത്തന നഷ്ടവും, വരുന്ന രണ്ടു വർഷത്തെ പ്രതീക്ഷിത ചെലവും വരവും കണക്കാക്കിയാലേ എത്ര വർദ്ധന ആവശ്യമെന്ന് തീരുമാനിക്കാനാവൂ."

-ഡോ.ബി.അശോക്,

കെ.എസ്.ഇ.ബി. സി.എം.ഡി

ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​വും​ ​അ​ധി​ക​ജീ​വ​ന​ക്കാ​രും


14489.41​കോ​ടി: ഈ​ ​വ​ർ​ഷ​ത്തെ​ ​വ​ര​വ്

15830.17​ ​കോ​ടി: ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​ത്തി​ന് മു​മ്പു​ള്ള​ ​മൊ​ത്തം​ചെ​ല​വ്

16928​ ​കോ​ടി: ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള​ ​മൊ​ത്തം​ ​ചെ​ല​വ്

6000 : അ​ധി​ക​ ​ജീ​വ​ന​ക്കാ​രാ​യി റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷൻ ക​ണ്ടെ​ത്തി​യ​ത്

15487.94​ ​കോ​ടി: ഇ​ത്ര​യും​ ​ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​തെ ക​മ്മി​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​ ​ചെ​ല​വ്

998.53​ ​കോ​ടി: ന​ട​പ്പു​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ന​ഷ്ടം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ELECTRICITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.