എടപ്പാൾ: തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ ശ്രീഅയ്യപ്പൻകാവ് ക്ഷേത്രത്തിൽ 20 ന് കാലത്തും വൈകിട്ടും ആറിന് ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പടിപൂജ, മലർപൂജ, മുപ്പെട്ടു ശനിപൂജ എന്നിവ നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. മണി എടപ്പാൾ, വിജയൻ അണ്ണേങ്ങോട്, എം.പി. വാസുദേവൻ, കെ.ആർ. ശിവദാസ്, എം.പി. ജയൻ, സജീവ് കുട്ടത്ത്, സുരേഷ് ഗോപാലൻ,പി.ഡി.സലിം, വിനോദ് വി.വി, കെ.പി.ഉദയകുമാർ, വി.വി.മനോജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |