കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ആരംഭിക്കാത്തതിലും, കല്ല്യോട്ടെ ഇരട്ട കൊലക്കേസ് പ്രതിയുടെ ഭാര്യയ്ക് ജില്ലാ ആശുപത്രിയിൽ വീണ്ടും നിയമനം നൽകിയതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ തടയാൻ ശ്രമിച്ചു. മന്ത്രിക്കുനേരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി,രാഹുൽ രാംനഗർ , ടി.വി.ആർ സൂരജ് , എച്ച്.ആർ.വിനീത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മന്ത്രി ജില്ലാ ആശുപത്രി സന്ദർശനം കഴിഞ്ഞ് എൻ എച്ച്. എം ഓഫീസിൽ വരുന്നതിനിടയിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.