പയ്യന്നൂർ : സ്ത്രീസുരക്ഷ പ്രമേയമാക്കിയുള്ള അവൾ ഹ്രസ്വസിനിമയുടെ പോസ്റ്റർ പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ പ്രകാശനം ചെയ്തു. കാമ്പസ് പ്രണയത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന സമീപകാല അതിക്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഹ്രസ്വസിനിമ തയാറാക്കിയത്. മാദ്ധ്യമപ്രവർത്തകനായ യു ഹരീഷ് സംവിധാനം ചെയ്ത സിനിമക്ക് എം. സൗരവിന്റേതാണ് തിരക്കഥ. എഡിറ്റിംഗും ക്യാമറയും ജിതിൻ ജിട്ടിക്സ് . എയർബോൺ കോളേജ് ഓഫ് ഏവിയേഷൻ പയ്യന്നൂർ പൊലീസിന്റെ സഹകരണത്തോടെയാണ് നിർമ്മാണം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ അവൾ റിലീസ് ചെയ്യും. പോസ്റ്റർ പ്രകാശന ചടങ്ങിൽ സംവിധായകൻ യു. ഹരീഷ് , തിരക്കഥാകൃത്ത് സൗരവ്. എം , ഡോ. ശ്രുതിൻ ബാലഗോപാൽ, എയർബോൺ കോളേജ് ഓഫ് ഏവിയേഷൻ എം.ഡി ഷിജു മോഹൻ എന്നിവർ സംബന്ധിച്ചു.