കുടിവെള്ളം സ്റ്റീൽ കുപ്പിയിൽ
പ്ലാസ്റ്റിക്കിന് വിലക്കുള്ളതിനാൽ സന്നിധാനത്ത് വെള്ളവുമായി പോകാൻ പമ്പയിൽ സ്റ്റീൽകുപ്പി നൽകും. 100 രൂപ കരുതൽധനമായി നൽകണം. മടങ്ങിവന്ന് കുപ്പി നൽകുമ്പോൾ ഇൗ പണം മടക്കി നൽകും.എല്ലാ കുപ്പികളും അണുമുക്തമാക്കാനും സൗകര്യമുണ്ട്. നിലയ്ക്കൽ നടപ്പന്തൽ, പമ്പ, മരക്കൂട്ടം,വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ ചുക്കുവെള്ളം ഉണ്ടാകും.
വിരിവയ്ക്കാൻ അനുവാദമില്ല
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സന്നിധാനത്തും പമ്പയിലും തങ്ങുന്നതിന് അനുമതിയില്ല. മലകയറുന്ന ഭക്തർ ദർശനം നടത്തി വൈകിട്ടോടെ തന്നെ മലയിറങ്ങണം. ഗസ്റ്റ് ഹൗസുകളിലും മറ്റും മുറി ബുക്കിംഗും ഉണ്ടാകില്ല. പമ്പയിലും സന്നിധാനത്തും വിരി വയ്ക്കുന്ന സാഹചര്യം ഒഴിവാക്കി യാത്ര ക്രമീകരിക്കണം.
ആരോഗ്യ സംവിധാനങ്ങൾ
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സർക്കാർ ആശുപത്രികളുണ്ട്. സ്പെഷ്യലിസ്റ്റുകളടക്കമുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ പാതയിൽ അഞ്ചിടത്തായി എമർജൻസി മെഡിക്കൽ യൂണിറ്റും ക്രമീകരിച്ചിട്ടുണ്ട്. മല നടന്നുകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡോളി സൗകര്യവും ഉണ്ട്. ഇതിന് പുറമേ ആയുർവേദ, ഹോമിയോ ചികിത്സകളും സന്നിധാനത്തും പമ്പയിലുമുണ്ട്.
അന്നദാനം
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡിന്റെ അന്നദാനം ഉണ്ടാകും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തുമാണ് ക്രമീകരിച്ചിട്ടുള്ളത്. അയ്യപ്പസേവാസംഘം സന്നിധാനം, പമ്പ, നിലയ്കൽ, എരുമേലി, മരക്കൂട്ടം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ക്യാമ്പ് തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |