തിരുവനന്തപുരം: അറുപതാണ്ടിലേറെക്കാലം തൈക്കാടുള്ള കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ (ജെ. ചിത്തരഞ്ജൻ സ്മാരകം) കൈകാര്യച്ചുമതലയിൽ പ്രധാന പങ്ക് വഹിച്ചിരുന്ന സ്വാമിനാഥപിള്ള (78) നിര്യാതനായി. പ്രാവച്ചമ്പലം സ്വദേശി സ്വാമിനാഥപിള്ള സഖാക്കളുടെ പ്രിയപ്പെട്ട 'ചാമി' ആയിരുന്നു. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: മണികണ്ഠൻ, ദുർഗ്ഗാദേവി. മരുമകൻ: ഷിഹാബുദീൻ. ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എം.പി. ഗോപകുമാർ, സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |