ചാവക്കാട്: യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി വലിയകത്ത് ഹുസൈൻ മകൻ മുഹമ്മദ് ആമീനെ (19) ആണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ 19ന് കടപ്പുറം പഞ്ചായത്ത് ആനന്ദവാടി ബസ് സ്റ്റോപ്പിന് അടുത്ത് ആശുപത്രി റോഡിൽ വച്ച് കോളനിപ്പടി ചക്കര വീട്ടിൽ സെയ്തുമുഹമ്മദ് മകൻ ഉവൈസിനെ (18) തടഞ്ഞുനിറുത്തി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. സംഭവശേഷം അഞ്ചാം പ്രതിയായ ആമീൻ ഒളിവിലായിരുന്നു.
നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് എസ്.എച്ച്.ഒ: കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. ഉമേഷ്, എ.എം. യാസിർ, എ.എസ്.ഐ: എസ്. ശ്രീരാജ്, സി.പി.ഒമാരായ വി.എം. അബൂബക്കർ മുഹമ്മദ്, റെജിൻ സി. രാജൻ,താജുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |