കൊച്ചി: എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിവക്ഷേത്രത്തിൽ ക്ഷേത്രവാദ്യകലാ ക്ലാസുകൾ പുനരാരംഭിക്കുന്നു. പ്രശസ്ത സോപാന സംഗീതജ്ഞൻ ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ ഇടയ്ക്ക, സോപാനസംഗീതം, ക്ഷേത്രാചാരങ്ങൾക്ക് അനിവാര്യമായ മറ്റു വാദ്യോപകരണങ്ങൾ എന്നിവയുടെ പഠനക്ലാസുകളാണ് 28 ന് രാവിലെ 9 മണി മുതൽ ആരംഭിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എറണാകുളം ക്ഷേത്രക്ഷേമ സമിതി ഓഫീസുമായോ. ക്ഷേത്രവാദ്യകലാപഠന വിഭാഗം കൺവീനർ. കെ .ജി. വേണുഗോപാലുമായോ ബന്ധപ്പെടണമെന്ന് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.