കൊല്ലം: എല്ലാ ട്രെയിനുകളിലും സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കണമെന്ന്
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്റർ സിറ്റി, വഞ്ചിനാട്, വേണാട്, കൊല്ലം -പുനലൂർ, പുനലൂർ-ഗുരുവായൂർ, കൊല്ലം-തിരുവനന്തപുരം, പുനലൂർ-തിരുവനന്തപുരം എന്നീ തീവണ്ടികളിൽ മാത്രമാണ് സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ഇപ്പോൾകയറാവുന്നത്. മലബാർ,ശബരി,പരശുറാം ,ഐലൻഡ്,ഏറനാട് ,ചെന്നൈ മെയിൽ,മാവേലി,പാലരുവി,അനന്തപുരി എന്നീ എക്സ്പ്രസ്സ് ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാർക്ക് യാത്ര അനുവദിക്കണം. കൊല്ലം - എറണാകുളം, കൊല്ലം-കന്യാകുമാരി റൂട്ടുകളിലെ മെമു സർവീസുകൾ പുന:സ്ഥാപിക്കുക, കന്യാകുമാരി - മുബെയ് ജയന്തി ജനത എക്സ്പ്രസ് തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള സ്ഥിര യാത്രക്കാർക്ക്
പ്രയോജനപ്പെടുന്ന തരത്തിൽ പുന:ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. ദീപു ലാൽ, നിർമ്മൽകുമാർ, കൺവീനർ ജെ.ഗോപകുമാർ, ചിതറ അരുൺശങ്കർ, സന്തോഷ് രാജേന്ദ്രൻ,അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |