# ദുരിതാശ്വാസ ക്യാമ്പുകളിൽ 6,123 പേർ
കൊല്ലം: കനത്തമഴയിൽ ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ ഉണ്ടായത് 26.80 കോടിയുടെ നാശം. ആറ് താലൂക്കുകളിലായി 35 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2,463 കുടുംബങ്ങളിൽ നിന്നായി 6,123 പേർ ക്യാമ്പുകളിലുണ്ട്.
കൊല്ലം താലൂക്കിലാണ് കൂടുതൽ പേരുള്ളത്. 13 ക്യാമ്പുകളിൽ 1,130 കുടുംബങ്ങളിൽ നിന്നായി 2,969 പേരുണ്ട്. ജില്ലയിലെ നദികളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പരപ്പാർ ഡാമിൽ ജലനിരപ്പ് താഴ്ന്നെങ്കിലും മുന്നറിയിപ്പ് നില താഴെ എത്തിയിട്ടില്ല. നീരൊഴുക്ക് കുറഞ്ഞതിനാൽ നിലവിൽ ഷട്ടറുകൾ 50 സെന്റീമീറ്ററിലേക്ക് താഴ്ത്തി.
രണ്ടു വീടുകൾക്ക് പൂർണമായും 65 വീടുകൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. 7 കോടിയുടെ കൃഷിനാശവും 28.71 ലക്ഷം രൂപയുടെ മറ്റു നഷ്ടങ്ങളും ഉണ്ടായി. പി.ഡബ്ള്യു.ഡി റോഡുകൾ തകർന്നതിലൂടെ 7.85 കോടി രൂപയുടെയും ഇറിഗേഷൻ വകുപ്പിന് 8.45 കോടി രൂപയുടെയും നാശനഷ്ടം സംഭവിച്ചു.
# താലൂക്കിലെ ക്യാമ്പുകൾ
(താലൂക്ക്, ക്യാമ്പുകളുടെ എണ്ണം, ക്യാമ്പിലുള്ളവരുടെ എണ്ണം)
കരുനാഗപ്പള്ളി: 07 - 1,655
കുന്നത്തൂർ: 09 - 1,318
കൊല്ലം: 13 - 2,969
കൊട്ടാരക്കര: 01 - 32
പത്തനാപുരം: 03 - 120
പുനലൂർ: 02 - 120
# ജലനിരപ്പ്
തെന്മല പരപ്പാർ ഡാം
നിലവിലെ നില: 114.15 മീറ്റർ
പരമാവധി ജലനിരപ്പ്: 116.73 മീറ്റർ
മുന്നറിയിപ്പ് നില : 113.74 മീറ്റർ
# മറ്റു നദികളിലെ ജലനിരപ്പ്
(അപകട മുന്നറിയിപ്പ് നില ബ്രായ്ക്കറ്റിൽ)
കല്ലട: 3.42 മീറ്റർ (5.50 മീ.)
പള്ളിക്കൽ: 12.86 മീറ്റർ (14 മീ.)
ഇത്തിക്കര: 95.68 മീറ്റർ (99.50 മീ.)
അയിരൂർ: 4.04 മീറ്റർ (5.80 മീ.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |