പൂവച്ചൽ:പെട്രോൾ ഡീസൽ വില വർദ്ധനയിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാവങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ.അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവച്ചൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ധന നികുതി കൊള്ളയ്ക്കെതിരെ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. ആർ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽമുഹമ്മദ്,ഡി.സി.സി ജനറൽ സെക്രട്ടറി സി.ജ്യോതിഷ് കുമാർ,യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,എസ്.ഇന്ദുലേഖ,എ.എ.ഹക്കിം,പി.കമലരാജ്,ടി.സുനിൽ കുമാർ, സത്യദാസ് പൊന്നെടുത്തക്കുഴി,കട്ടക്കോട് തങ്കച്ചൻ,എസ്.വി. ഗോപകുമാർ,ആർ.അനുപ് കുമാർ,യു.ബി.അജിലാഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |